കുവൈറ്റ്: ഗാർഹിക തൊഴിൽ നിയമം ലംഘിക്കുന്ന സ്പോണർമാർക്കെതിരെയും തൊഴിലാളികളെ വിതരണം ചെയ്യുന്ന ഓഫിസുകൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് മാൻപവർ അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ അറിയിച്ചത്. സ്വകാര്യമേഖലയിൽ തൊഴിൽ നിയമലംഘനം നടത്തുന്ന കമ്പനികളുടെയും സ്പോൺസർമാരുടെയും ഫയലുകൾ മരവിപ്പിക്കുന്നതിന് സമാനമായ നടപടി ഗാർഹിക തൊഴിൽ മേഖലയിലും നടപ്പാക്കാനാണ് ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓഫീസുകളുടെ ഗുരുതര നിയമലംഘനവും തൊഴിലുടമകളുടെ നിയമലംഘനവും പരാതിയായി ലഭിക്കാറുണ്ട്. അതേസമയം, ഓട്ടോമൊബീൽ, ഇൻഷുറൻസ് മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments