
ചെന്നൈ: വരള്‍ച്ചാ പ്രശ്നം ചെന്നൈയൈ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണ ജനജീവിതത്തോടൊപ്പം തന്നെ കച്ചവടക്കാരുടേയും കാര്യം പ്രതിസന്ധിയിലാണ്. ഇതോടെ ഒരു കിലോ മാവിന് ഒരു കുടം വെള്ളം സൗജന്യമായി നല്‍കുകയാണ് ചെന്നൈയിലെ തെലുങ്കു ദമ്പതികള്‍. ഗുപ്ത, ശ്രീലത എന്നീ ദമ്പതികളാണ് സൗജന്യ കുടിവെള്ള പദ്ധതി നല്‍കുന്നത്. ഇതോടെ കടയ്ക്ക് മുന്നില്‍ തിരക്കേറുകയാണ്. 1952 മുതല്‍ ചെന്നൈയില്‍ താമസമാക്കിയ ഗുപ്ത, ശ്രീലത ദമ്പതികള്‍ 40 വര്‍ഷമായി നടത്തി വരുന്ന സ്ഥാപനത്തില്‍ കച്ചവടം വരള്‍ച്ച കനത്തതോടെ പ്രതിസന്ധിയിലാവുകയായിരുന്നു.
വെള്ളമില്ലാത്തതിനാല്‍ ജോലിക്കാര്‍ രണ്ട് മണിക്കൂര്‍ വരെ താമസിച്ചാണ് എത്തിയിരുന്നത്. ഇവര്‍ക്കെല്ലാം സഹായം എന്നുകൂടി കണക്കുകൂട്ടിയാണ് ഈ ആശയം തുടങ്ങിയതെന്ന് ശ്രീലത പറയുന്നു. ആഴ്ചയില്‍ രണ്ടുതവണ വാട്ടര്‍ടാങ്കറില്‍ നിന്ന് വെള്ളം വാങ്ങും. 12000 ലിറ്റര്‍ ലഭിക്കും. അരി അരയ്ക്കാനും മറ്റും ആവശ്യമുള്ള വെള്ളം കഴിഞ്ഞ് ബാക്കിവരുന്ന വെള്ളമാണ് വിതരണം ചെയ്യുന്നത്. ഒരു കിലോ അരിമാവിന് 35 രൂപയാണ് വില വാങ്ങുന്നത്. 25 ശതമാനത്തോളം ലാഭമുണ്ട്. ഇതില്‍ നിന്ന് മൂന്ന് രൂപയേ വെള്ളത്തിനായി ചെലവ് വരുന്നുള്ളുവെന്നും ദമ്പതികള്‍ പറഞ്ഞു. ദിവസവും 200 കിലോ മാവ് വരെ വിറ്റുപോവാറുണ്ടെന്ന് ഇവര്‍ പറയുന്നു.
Post Your Comments