Latest NewsIndia

കെട്ടിടത്തിനുള്ളില്‍ സ്ത്രീയും കുട്ടിയും കുടുങ്ങി കിടക്കുന്നു

മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടത്തില്‍ സ്ത്രീയും കുട്ടിയും കുടുങ്ങി കിടക്കുന്നു. മുംബൈയുടെ താഴ്ന്ന പ്രദേശമായ മലാഡിലാണ് ഇരുവരും കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മേഖലയിലെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിനടയിലാണ്.

കൂടാതെ മലാഡില്‍ മതില്‍ ഇടിഞ്ഞു വീണ് 13 പേര്‍ മരിച്ചു. നാലു പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം കനത്തമഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button