ഡൽഹി : രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിന് ഇനി ദിവസങ്ങള്‍ മാത്രമാണുളളത്. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരക്കാരിയായി എത്തിയ നിര്‍മല സീതാരാമന്റെ കന്നി ബജറ്റ് കൂടിയാണിത്. ജൂലൈ അഞ്ച് വെള്ളിയാഴ്ചയാണ് ബജറ്റ് നടക്കുക. ഒരു മുഴുവന്‍ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റാണിത്.
കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ രാജ്യം കടന്ന് പോകുന്ന സാഹചര്യത്തില്‍ ബജറ്റിലേക്ക് ഏറെ പ്രതീക്ഷകളോടെയാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.തൊഴിലില്ലായ്മ, വളര്‍ച്ച നിരക്കിലുണ്ടായിരിക്കുന്ന ഇടിവ് തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ക്കാണ് ധനമന്ത്രി ബജറ്റിലൂടെ പരിഹാരം കാണേണ്ടത്. ബജറ്റിലൂടെ ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.6 ശതമാനത്തിലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ബജറ്റിന്‍റെ മുന്നോടിയായുളള ഇക്കണോമിക് സര്‍വേ ജൂലൈ നാലിനാണ്. ബജറ്റ് അവതരണത്തിന് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നിർമല സീതാരാമൻ ക്ഷണിച്ചിരുന്നു.
വന്‍കിട-ചെറുകിട വ്യവസായികളും കര്‍ഷകരും യുവാക്കളും വീട്ടമ്മമാരും അടക്കം മോദിയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചവരെല്ലാം ഇക്കുറി വലിയ പ്രതീക്ഷയിലാണ്.
Post Your Comments