Latest NewsKerala

കനോനിക നിയമം ലംഘിച്ചു: കര്‍ദ്ദിനാളിനെതിരെ വിമത വൈദികര്‍

കൊച്ചി: അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി. കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരിക്കെതിരെ വിമത വൈദികര്‍ രംഗത്തെത്തി. അതിരൂപതയ്ക്ക് മാത്രമായി പുതിയ ബിഷപ്പിനെ നിയമിക്കണം. ആര്‍ച്ച് ബിഷപ്പ് സ്ഥാനം ആരുടേയും കുടുംബ സ്വത്തല്ല, പദവി മാത്രമാണെന്ന് വിമത വൈദികര്‍ പറഞ്ഞു.

കനോനിക നിയമം കര്‍ദ്ദിനാള്‍ ആലഞ്ചേരി ലംഘിച്ചുവെന്ന് വൈദികര്‍ പറഞ്ഞു. ഭൂമി വില്‍പ്പന നടത്തുമ്പോള്‍ സിനഡില്‍ ആലോചിക്കണം. നിയമം പാലിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ കേസ് ഉണ്ടാവില്ലായിരുന്നു. തങ്ങള്‍ ചെയ്യുന്നത് കടമയാമെന്നും വിമത വൈദികര്‍ പറഞ്ഞു. സത്യത്തിനായി ഒരുമിച്ചു കൂടണമെന്നത് വത്തിക്കാന്‍ പ്രമാണമാണ്. ഒരു വിശദീകരണവും നല്‍കാതെയാണ് സഹായ മെത്രാന്‍ന്മാരെ ഇറക്കിവിട്ടതെന്നും വിമത വൈദികര്‍ ആരോപിച്ചു.

സഹായ മെത്രാന്മാരെ മാറ്റിയത് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണ്. മെത്രാന്മാരുടെ തെറ്റ് എന്താണെന്ന് കനോനിക സമിതിയില്‍ പറയണംമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button