തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെൻറുകളുമായി സർക്കാർ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫീസ് എത്രയെന്നറിയാതെ പ്രവേശനത്തിന് പോകേണ്ട ഗതികേടിലാണ് വിദ്യാർഥികളെന്നും ഈ സർക്കാർ കയറിയത് മുതൽ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ടാണ് കാലതാമസം ഉണ്ടായതെന്നും പ്രവേശനം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കെ.കെ.ശൈലജ ഇതിന് മറുപടിയായി വ്യക്തമാക്കി. അലോട്ട്മെന്‍റ് വരുമ്പോഴേക്കും ഫീസ് നിശ്ചയിക്കുമെന്നും പ്രവേശനത്തിന് തടസവുമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
Post Your Comments