Latest NewsIndia

ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ പണ്ഡിറ്റുകള്‍ പ്രാര്‍ത്ഥിക്കാനെത്തും, സൂഫികള്‍ അവര്‍ക്കൊപ്പമുണ്ടാകും;  കശ്മീര്‍ പണ്ഡിറ്റുകളും സൂഫികളും ജന്‍മനാട്ടിലെത്തുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഷാ

കശ്മീര്‍ പണ്ഡിറ്റുകളെയും സൂഫികളെയും താഴ്വരയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രസിദ്ധമായ ഖീര്‍ ഭവാനി ക്ഷേത്രത്തില്‍ ഇവര്‍ പ്രാര്‍ത്ഥന നടത്തുന്ന സമയം വരുമെന്നും ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

‘കശ്മീര്‍ പണ്ഡിറ്റുകള്‍ കശ്മീര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരാണ്. അവരുടെ ആരാധനാലയങ്ങള്‍ പലതും പൊളിച്ചുമാറ്റുകയായിരുന്നു. എക്യത്തെയും സന്തോഷത്തെയുംകുറിച്ച് സംസാരിച്ച സൂഫിസം കശ്മീരില്‍ ആക്രമിക്കപ്പെട്ടു. ക്രൂരമായി ആക്രമിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്കും സൂഫികള്‍ക്കും അനുകൂലമായി ഒരു ശബ്ദവും ഉയര്‍ന്നില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യത്തെക്കുറിച്ച് സൂഫികള്‍ സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും അവര്‍ താഴ്വരയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരായി. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇവരെ തിരിച്ചുകൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണ്’ അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് രാഷ്ട്രപതിയുടെ ഭരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ സംവരണം നല്‍കുന്ന ബില്‍ എന്നിവയെക്കുറിച്ചും സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. താഴ്വരയിലെ വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ട കശ്മീര്‍ പണ്ഡിറ്റുകളെയും സൂഫികളെയും കുറിച്ച് വിശദമായാണ് ഷാ സഭയില്‍ സംസാരിച്ചത്. നമ്മളാണ് കശ്മീരിലെ സംസ്‌കാരം സംരക്ഷിക്കുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ മാതാ ഖീര്‍ ഭവാനിയില്‍ പ്രാര്‍ത്ഥന നടത്തുന്ന ഒരു കാലം വരുമെന്നും അന്ന് അവര്‍ക്കൊപ്പം സൂഫികളും ഉണ്ടാകുമെന്നും ഷാ പറഞ്ഞു.

ശീനഗറില്‍ നിന്ന് 14 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ ഏറ്റവും പുണ്യ ആരാധനാലയങ്ങളിലൊന്നാണ് മാതാ ഖീര്‍ ഭവാനി ക്ഷേത്രം. കശ്മീരില്‍ നിന്ന് പലായനം ചെയ്ത പണ്ഡിറ്റുകള്‍ക്ക്് രണ്ട് പതിറ്റാണ്ടിലേറെയായിട്ടും അവരുടെ പൂര്‍വ്വിക ദേശത്തേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. 1989 അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ഇസ്ലാമിക കലാപകാരികള്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോഴാണ്
പണ്ഡിറ്റുകള്‍ പലായനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button