കോഴിക്കോട്: കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അമൃത് പദ്ധതിയില്‍ കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഈ പദ്ധതിയില്‍ കേരളത്തില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അമൃത് പദ്ധതി അഴിമതിക്കെതിരെ കോഴിക്കോട്ട് ബിജെപി നടത്തിയ ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
സോളാര്‍ കേസിന് സമാനമായ അഴിമതിയാണ് അമൃത് പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് കരാറില്‍ നടന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ നഗര വികസനത്തിനായി കൊണ്ടുവന്ന പദ്ധതി കോര്‍പ്പറേഷന്‍ അട്ടിമറിക്കുകയാണെന്നും, പദ്ധതിയില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഈ അഴിമതി സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച് നിയമപരമായ എല്ലാ മാര്‍ഗങ്ങളും ആരായുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments