ബര്‍മിംഗ്‌ഹാം: ഇംഗ്ലണ്ടിൽ നിന്നുമേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ, രോഹിത് ശർമയുടെ റെക്കോർഡ് സെഞ്ചുറിയുടെ തോളിലേറി ഇന്ത്യ ഉയർന്നത് കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 314 റൺസ് സ്വന്തമാക്കി. 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിത് ശർമയാണ് ടോപ് സ്‌കോറർ. കെ എൽ രാഹുൽ(77), ഋഷഭ് പന്ത്(48) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. നായകൻ വിരാട് കോഹ്‌ലി(26), ഹർദിക് പാണ്ഡ്യ(0), എം സ് ധോണി(35), ദിനേശ് കാർത്തിക്(8), ഭുവനേശ്വർ കുമാർ(2), മുഹമ്മദ് ഷമ്മി(1) എന്നിവർ പുറത്തായപ്പോൾ ബുംറ(0) പുറത്താകാതെ നിന്നു.
That's the end of the innings – India finish on 314/9.
Rohit Sharma was the star once again, his fourth century of #CWC19 leading the way for India. Mustafizur Rahman was the pick of the Bangladesh bowlers with 5/59!#BANvIND | #CWC19 pic.twitter.com/O6FWQwjLHl
— ICC Cricket World Cup (@cricketworldcup) July 2, 2019
ഈ ലോകകപ്പിലെ നാലാം സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ഒരു ലോകകപ്പില്‍ നാല് സെഞ്ചുറികള്‍ മുന്‍പ് നേടിയ മുൻ ശ്രീ ലങ്കൻ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി. മാര്‍ക് വോ(1996), സൗരവ് ഗാംഗുലി(2003), മാത്യു ഹെയ്‌ഡന്‍(2007) എന്നിവര്‍ മൂന്ന് സെഞ്ചുറികള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്.
122*
57
140
1
18
102100* today, and he's still going.
Rohit Sharma's #CWC19 campaign just gets better and better. #TeamIndia | #BANvIND pic.twitter.com/iYyZRYmI46
— ICC Cricket World Cup (@cricketworldcup) July 2, 2019
Post Your Comments