Latest NewsInternational

നിരത്തുകളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം അഞ്ച് അടിയോളം ഘനത്തിൽ ആലിപ്പഴം; ദൃശ്യങ്ങൾ വൈറലാകുന്നു

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മെക്‌സിക്കന്‍ നഗരമായ ഗ്വാഡലഹാരയിലുണ്ടായ ആലിപ്പഴവര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിരത്തുകളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം അഞ്ച് അടിയോളം (1.5 മീറ്റര്‍) ഘനത്തിലാണ് ആലിപ്പഴം മൂടിയത്‌. നഗരത്തിലെ അന്തരീക്ഷ താപനില 31 ഡിഗ്രി സെല്‍ഷ്യസില്‍ നില്‍ക്കുമ്പോഴാണ് ഈ മഞ്ഞു വീഴ്ച. കനത്ത മഞ്ഞുവീഴ്ചയില്‍ വാഹനങ്ങള്‍ പലതും മഞ്ഞിനടിയിലായി. വലിയ വാഹനങ്ങളുടെ പകുതിയോളം മഞ്ഞില്‍ പുതഞ്ഞു. വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button