കോയമ്പത്തൂര്‍: പതിവ് പരിശീലന പറക്കലിനിടെ വ്യോമസേന വിമാനത്തില്‍ നിന്നും ഇന്ധനടാങ്ക് താഴെ വീണു. തദ്ദേശീയമായി നിര്‍മിച്ച തേജസ് വിമാനത്തിന്റെ 1200 ലിറ്ററോളം ഇന്ധനം ഉള്‍ക്കൊള്ളുന്ന ടാങ്കാണ് നിലം പതിച്ചത്. കോയമ്പത്തൂരിലെ സുലൂര്‍ എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്.
ആളൊഴിഞ്ഞ കൃഷിഭൂമിയില്‍ ഇന്ധന ടാങ്ക് പതിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. വീണ ഉടന്‍ തന്നെ ഇതിന് തീ പിടിച്ചു. അതേസമയം ടാങ്ക് വീണ സ്ഥലത്ത് മൂന്നടിയോളം താഴ്ചയില്‍ കുഴി രൂപപ്പെട്ടു. ഇന്ധനടാങ്ക് താഴെ വീണെങ്കിലും വിമാനം സുരക്ഷിതമായി വ്യോമതാവളത്തിന് സമീപം ഇറങ്ങി.
ഇന്ധന ടാങ്ക് താഴെ വീഴാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
Tamil Nadu: Indian Air Force to order investigation into the incident where fuel tank of the LCA Tejas aircraft of IAF fell down in farm land near Sulur air base during flight today. pic.twitter.com/KqtCJickeU
— ANI (@ANI) July 2, 2019
Post Your Comments