ടിക് ടോക്കിനെതിരെ യുകെയില്‍ അന്വേഷണം. കുട്ടികളായ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മെസേജിങ് സംവിധാനം, കുട്ടികള്‍ ഏതെല്ലാം തരത്തിലുള്ള വീഡിയോകള്‍ കാണുന്നു, പങ്കുവെക്കുന്നു തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും ടിക് ടോക്കിനെ സംബന്ധിച്ച് അന്വേഷണം സജീവമായി നടക്കുന്നുണ്ടെന്നും യുകെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ എലിസബത്ത് ഡെന്‍ഹാം പറഞ്ഞു.
സ്വകാര്യ വിവരങ്ങള്‍ എങ്ങനെ ശേഖരിക്കുന്നു,ഒരു പ്രായപൂര്‍ത്തിയായ ആളെ ഒരു കുട്ടിയ്ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ ഈ തുറന്ന മെസേജിങ് സംവിധാനം അനുവദിക്കുന്നത് എങ്ങിനെയാണ് തുടങ്ങിയവയും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
Post Your Comments