![culprit gilr stabbed in sasthamkotta](/wp-content/uploads/2019/07/culprit-gilr-stabbed-in-sasthamkotta.jpg)
കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് പിടിയിലായത്. ശാസ്താംകോട്ട പോലീസാണ് ഇയാളെ പിടികൂടിയാത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടുമണിക്കാണ് പെണ്‍കുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തു കടന്ന് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും അന്നതു ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടന്‍ തന്നെ ശാസ്ത്രാംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. നേരത്തേയുംും അനന്തു പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു.
Post Your Comments