KeralaLatest News

തകരാറിലായി കിടക്കുന്ന സ്‍കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് പോലീസ്; വർക്ക് ഷോപ്പ് ഉടമയ്ക്ക് മർദ്ദനം

പത്തനംതിട്ട: തകരാറിലായി വർക്ക് ഷോപ്പിൽ കിടക്കുന്ന സ്‍കൂട്ടര്‍ ട്രാഫിക് നിയമ ലംഘനം നടത്തിയെന്ന് പോലീസ് വാദം. വർക്ക് ഷോപ്പ് ഉടമയുടെ അറിവോടെയാണ് ഇത് നടന്നതെന്നാണ് പോലീസ് പറയുന്നത്. വർക്ക് ഷോപ്പ് ഉടമയെ പൊലീസ് ഇതാരോപിച്ച് കയ്യേറ്റം ചെയ്തു. ഇതിനെതിരെ വർക്ക്‌ഷോപ്പ് ഉടമയായ പത്തനംതിട്ട റാന്നി സ്വദേശി സുനിൽ കുമാർ റാന്നി സ്റ്റേഷനിലെ എ എസ് ഐ ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

വർക്ക് ഷോപ്പിൽ ഇട്ടിരിക്കുന്ന സ്‍കൂട്ടര്‍ അമിത വേഗതയിൽ പോയെന്ന് കാണിച്ച് ഉടമ ബിനിയെ ആണ് റാന്നി പൊലീസ് ആദ്യം വിളിപ്പിച്ചത്. മാസങ്ങളായി വർക്ക് ഷോപ്പിലാണ് സ്‍കൂട്ടറെന്ന് ഉടമ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വർക്ക് ഷോപ്പ് നടത്തുന്ന സുനിൽകുമാറുമായി പൊലീസ് സ്റ്റേഷനിലെത്താൻ പറഞ്ഞു.

സ്കൂട്ടർ തകരാറിലാണെന്നും ഉപയോഗിക്കാറില്ലെന്നും സുനിൽ കുമാർ പറഞ്ഞു. എന്നാൽ സ്റ്റേഷനിലെത്തിയപ്പോൾ 500 രൂപ പിഴ അടയ്ക്കാൻ എ എസ് ഐ ഇബ്രാഹിംകുട്ടി പറഞ്ഞു. പറ്റില്ലെന്നു പറഞ്ഞ സുനിൽ കുമാറിനെ എ എസ് ഐ മർദിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button