
റിയാദ് : സൗദിക്ക് നേരെ ഹൂതികൾ തൊടുത്തുവിട്ട ഡ്രോണുകൾ തകർത്തു. ജനവാസ കേന്ദ്രങ്ങളായ ജിസാൻ, അസീർ മേഖലകളിലേക്ക് വന്ന 2 ഡ്രോണുകളെയാണ് അറബ് സഖ്യസേന നിർവീര്യമാക്കിയത് . ഇറാന്റെ പിന്തുണയോടെയാണു ഹൂതികൾ ആക്രമണം തുടരുന്നതെന്ന ആരോപണവുമായി അറബ് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി രംഗത്തെത്തി.
Post Your Comments