KeralaCricketLatest News

ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത്- ധോണിയെ പിന്തുണച്ച് ഒമര്‍ ലുലു

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം. മല്‍സരത്തിന്റെ നിര്‍ണായക ഘട്ടത്തിലെ ധോണിയുടെ ബാറ്റിങ് മെല്ലെപ്പോക്കാണ് ടീമിനെ തകര്‍ത്തതെന്നാണ് മറ്റു ചിലരുടെ വിമര്‍ശനം. അതേസമയം ധോണിക്കെതിരെ ഉള്ള അന്ധമായ വിമര്‍ശനം വെറും ബാലിശമായ ഫാനിസമാണെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ധോണിയെ പിന്തുണച്ച് രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ആദ്യ പവര്‍പ്ലേയില്‍ നേടിയത് വെറും 28 റണ്‍സ്… അതിന് കാരണം രാഹുലാണ്… അയാള്‍ ആദ്യം തന്നെ ഔട്ട് ആയതുകൊണ്ട് കൊഹ്ലിക്കും രോഹിത്തിനും വിക്കറ്റില്‍ സെറ്റ് അവന്‍ സമയം വേണ്ടി വന്നു… പക്ഷെ ഈ സമയത്ത് കളി നമ്മുടെ കൈവിട്ട് പോവുകയായിരുന്നു.. Dhoni വന്നതിനു ശേഷം കളിയുടെ അവസാന ഘട്ടം വരെ വേണ്ടിവന്നത റണ്‍ റേറ്റ് 11+ ആയിരുന്നു… ഒരു ഘട്ടത്തില്‍ പോലും ഒരു ഇന്ത്യന്‍ കളിക്കാരനും ഇതിനെ മറികടന്നു ബാറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല… പിന്നെ എങ്ങനെയാണ് ധോണി വന്ന് അടിച്ചു പോളിക്ക്ണം എന്ന് പറയുന്നത്?? എന്ത് ലോജിക് ആണ് അതില്‍ ഉള്ളത്?? അങ്ങെരും മനുഷ്യന്‍ അല്ലെ… അങ്ങേര്‍ക്കും മറ്റു ബാറ്‌സ്മാനെ പോലെ വിക്കറ്റില്‍ സെറ്റ് ആവണ്ടേ.. അല്ലാതെ ഇറങ്ങിയതുമുതല്‍ 10+ റണ്‍ റേറ്റില്‍ 100+ സ്‌കോര്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അടിക്കാന്‍ ഇതെന്താ ചിട്ടിയാണോ… ബാക്കി എല്ലാ കളിക്കാരും കളിച്ചത് പോലെ ധോണിയും കളിച്ചു… അത്രയേ ഉള്ളു…രോഹിത്തിനും കൊഹ്ലിക്കും ഒക്കെ ഔട്ട് ആയാല്‍ അടുത്തതായി കളിക്കാന്‍ ഇറങ്ങുന്നത് നല്ല ബാറ്റ്‌സ്മാന്‍ മാരാണ്… അത്‌കൊണ്ട് അവര്ക് അത്രയും പ്രഷര്‍ കുറഞ്ഞു കളിക്കാന്‍ സാദിക്കും… എന്നാല്‍ ധോണിക്ക് ശേഷം വരുന്നത് ബൗളേഴ്സ് ആണ്.. എന്ത് ധൈര്യത്തിലാണ് അദ്ദേഹം ബിഗ് ഷോട്ടുകള്‍ കളിക്കേണ്ടത്… ധോണി അങ്ങനെ കളിച് ഔട്ട് ആയിരുന്നെങ്കിലും ഇന്ന് ഈ പറയുന്നവരൊക്കെ പറയുമായിരിയ്ക്കും ധോണി കളി തോല്‍പ്പിച്ചു എന്ന്. പിന്നേ ചെയ്യാന്‍ പറ്റിയത് വിക്കറ്റ് കളയാതെ maximum score ചെയ്ത് point tableല്‍ NRR കൂട്ടുക എന്നതാണ്.

337 റണ്‍സ് ചെയ്സ് ചെയ്തപ്പോള്‍ പവര്‍പ്ലേയില്‍ 28 റണ്‍സ് എടുത്തപ്പോള്‍ ആരും കുറ്റപ്പെടുത്തുന്നത് കണ്ടില്ല… ഡാക്കിന് പോയ രാഹുലിനെ കുറ്റം പറയുന്നത് കണ്ടില്ല.. പട്ടിയെ പോലെ അടികിട്ടിയ കുല്‍ദീപിനെയും ചഹാറിനെയും കുറ്റം പറയണ്ട… തോറ്റപ്പോള്‍ അതിന് കുറ്റം ധോണിക് മാത്രം… Towards the end pitch slow ആയി എന്ന് ഇന്നലത്തെ press meetല്‍ രോഹിത് പറയുകയും ചെയ്തു…. os, ബാറ്റിങ്ങിന് അനുകൂലം ആയ 1st പൗര്‍പ്ലേയ നശിപ്പിച്ചിട്ട് pitch സ്ലോ ആയാലും ഇല്ലെങ്കിലും ഫൈനല്‍ 10 oversല്‍ അത് compensate ചെയ്യണം എന്ന് പറഞ്ഞാല്‍ അത് എന്ത് ന്യായം ആണ്? ?? ഇന്നലത്തെ മാച്ചില്‍ ആകെ 1six ആണ് ഇന്ത്യന്‍ ടീം അടിച്ചത് അതും ധോണി തന്നേ.

ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നടത്തിയ ഏറ്റവും വലിയ റണ്‍ ചെയ്സില്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ ബാറ്റസ്മാന്‍മാര്‍ എങ്ങനെയാണു കളിച്ചതെന്ന് നോക്കുന്നത് നന്നായിരിക്കും .ബാറ്റിങ്ങിന് അനുകൂലം ആയ 1st പൗര്‍പ്ലേയ നശിപ്പിച്ചതു തന്നെയാണ് ഇന്ത്യ Backfootല്‍ ആവാന്‍ കാരണമെന്നിരിക്കെ ധോണിക്കെതിരെ ഉള്ള അന്ധമായ വിമര്‍ശനം വെറും ബാലിശമായ ഫാനിസമാണ്.

NB:ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത്.

https://www.facebook.com/omarlulu/photos/a.371767193220044/761965064200253/?type=3&__xts__%5B0%5D=68.ARCPCameyw336sggrewM__YXXjlGQXlJPyNJ_4219febk_W2hIQaav8xv2fPAzogVfNpD69_LJhYh6ku1BWl8VzWtCg71e9il7Sg9KXzx23CbiVEroeDqhcYjhVuR_8k3mHCeF4iJrbhoIlpP6_gutIFiEudDjVM_shXxLN7AFEsp-CVDBkItRRqbZFFFmEPa1gX1X2PH-BmbNUfXU52JRWVOGUp1fL_VupdKO1gBQozY4HMRPTa58iMDHNWXtSKj6AK7X9Gv1S7kwybn6LG–vt2YX9fcej4UWGwP6YJga9hlTCrgM0vmHBBTgDo1tAUogi7bXL2IYI-CQoAYKF0bM&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button