UAELatest News

വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ തുണച്ചു; പ്രവാസിക്ക് തിരികെ കിട്ടിയത് ജീവിതം

ദുബായ്: വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലുകള്‍ പ്രവാസലോകത്ത് ശക്തമാണെന്നതിനു മറ്റൊരു ഉദാഹരണം കൂടി വന്നിരിക്കുന്നു. ദുബായിൽ തൊഴിൽ രഹിതനായ മലയാളി യുവാവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് മുരളീധരന്റെ ഒരു ട്വീറ്റാണ്. കഴിഞ്ഞ ആറുമാസമായി ദുബായിൽ കുടുങ്ങി കഷ്ടത അനുഭവിക്കുന്ന പി.ജി.രാജേഷ് എന്ന യുവാവ് ട്വിറ്ററിൽ കുറിപ്പിട്ടതോടെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

തൃശ്ശൂർ സ്വദേശി രാജേഷ് ജുമൈറയിലെ ഒരു സൂപ്പർമാർക്കറ്റിൽ സെയിൽസ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് കമ്പനിയുടെ ഉടമസ്ഥാവകാശം മാറിയതോടെ ജീവിതം പ്രതിസന്ധിയിലായി. കുടിശ്ശിക വന്ന ശമ്പളം നല്‍കാൻ തയ്യാറാകാത്ത കമ്പനി അധികൃതർ പാസ്പോർട്ട് പിടിച്ചു വയ്ക്കുകയും ചെയ്തു. ഇതോടെ ജീവതം തന്നെ വഴുമുട്ടിയ രാജേഷ് സഹായം ചോദിച്ച് ട്വിറ്ററിൽ കുറിപ്പിട്ടു.

‘കഴിഞ്ഞ ആറു മാസമായി ദുബായിൽ ശമ്പളമില്ലാതെ കഷ്ടപ്പെടുകയാണ്. നാല് മാസമായി മുറിയിൽ വൈദ്യുതി പോലുമില്ല. എന്റെ കയ്യിൽ‌ പാസ്പോർട്ടില്ല. എനിക്ക് ഇന്ത്യയിലേക്ക് മടങ്ങണം. ആരെങ്കിലും സഹായിക്കണം. ഈ ട്വീറ്റിനോട് ആരെങ്കിലും ഒന്നു പ്രതികരിക്കണേ. അപേക്ഷയാണ്..’ ഫോൺ നമ്പറും പങ്കുവച്ച് രാജേഷ് കുറിച്ചു. വി.മുരളീധരന്റെ ഒരു ട്വിറ്റര്‍ സന്ദേശത്തിന്റെ മറുപടിയായി തന്റെ ട്വീറ്റ് രാജേഷ് റീട്വീറ്റ് ചെയ്തത്. പ്രശ്നത്തിൽ ഇടപെട്ട മുരളീധരൻ അദ്ദേഹത്തിന് അടിയന്തിര സഹായം നൽകാൻ ട്വിറ്ററിലൂടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. ഇതിന് പിന്നാലെ പത്തോളം ജോലി വാഗ്ദാനങ്ങളാണ് രാജേഷിനെ തേടിയെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button