Latest NewsKerala

അന്തര്‍ സംസ്ഥാന ബസ് സമരം ഒത്തുതീര്‍പ്പായി

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ബസ്സുടമകള്‍ ഉറപ്പ് നല്‍കി

തിരുവനന്തപുരം: ദിവസങ്ങളായി നടന്നു വന്നിരുന്ന അന്തര്‍ സംസ്ഥാന ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട ബസിനെതിരെ നിരന്തരമായി പരാതികള്‍ വന്ന സാഹചര്യത്തില്‍ ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ബസ്സുടമകള്‍ ഉറപ്പ് നല്‍കി. യാത്രകാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ബസ്സുടമകള്‍ അറിയിച്ചു.ബസിലെ പരിശോധനകള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ബസുകളില്‍ ജിപിഎസ് ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി. ജൂലൈ 15-വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്. നേരത്തേ ജൂണ്‍ 30 വരെയായിരുന്നു ജിപിഎസ് ഘടിപ്പിക്കാന്‍ സമയം നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button