കൂത്താട്ടുകുളം: മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ (എംപിഐ) വ്യാപക ക്രമക്കേട് നടന്നതായി വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്ത്. 2017—18 സാമ്പത്തികവര്‍ഷം നാലുകോടിയിലധികം രൂപ നഷ്ടമുണ്ടായ സ്ഥാപനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇവിടെ നടക്കുന്നതെന്ന് രേഖ ചുണ്ടിക്കാട്ടുന്നു.
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ എംപിഐയിലെ മാനേജിങ് ഡയറക്ടര്‍ എസ് എ ബിജുലാല്‍ നടത്തിയ അഴിമതിയും കെടുകാര്യസ്ഥയും ചൂണ്ടിക്കാട്ടി എം പി ചന്ദ്രന്‍നായര്‍ മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ പരിശോധനാ വിഭാഗവും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പിന്നാലെ മൃഗസംരക്ഷണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സും ഓഡിറ്റിങ് വിഭാഗവും പരിശോധന നടത്തിയിരുന്നു.
ഈ പരിശോധനകളിലെല്ലാം ക്രമക്കേടുകള്‍ കണ്ടെത്തിയതുമാണ്. കാരണക്കാരനായ എംഡി എ എസ് ബിജു ലാലിനെ തസ്തികയില്‍നിന്ന് മാറ്റാനും നഷ്ടമുണ്ടാക്കിയ തുക ബിജുലാല്‍, ജനറല്‍ മാനേജര്‍ സജി ഈശോ എന്നിവരില്‍നിന്ന് ഈടാക്കാനും ധനകാര്യ പരിശോധനാ വിഭാഗം മൃഗസംരക്ഷണ വകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഡിസംബറിലാണ് പരിശോധനാറിപ്പോര്‍ട്ടനുസരിച്ചുള്ള ശുപാര്‍ശകള്‍ നല്‍കിയത്. ഇതുസംബന്ധിച്ച രേഖകളാണ് വിവരാവകാശ നിയമപ്രകാരം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
Post Your Comments