ന്യൂഡല്‍ഹി: കടകള്‍ക്ക് മുന്നില്‍ മാംസ ഭക്ഷണ പദാര്‍ഥങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പൊതുസ്ഥലത്ത് മത്സ്യ മാംസ പദാര്‍ഥങ്ങള്‍ മുറിക്കുന്നതും അവ പ്രദര്‍ശിപ്പിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന സസ്യാഹാരികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയിരിക്കുന്നത്.
മാംസം പ്രദര്‍ശിപ്പിക്കുന്ന ഭൂരിപക്ഷം കടയുടമകള്‍ക്കും ലൈന്‍സില്ലെന്നും അത്തരം വില്‍പന തടയാനുള്ള നീക്കം കൂടിയാണ് ഇതെന്നും കൗണ്‍സിലര്‍ രാജ് ദത്ത് പറഞ്ഞു. പാചകം ചെയ്ത ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ടെന്നും ഇത് സംബന്ധിച്ച് വ്യാപാരികളുമായി ചര്‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments