
റാസല്‍ഖൈമ : യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന മാംസ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിഞ്ഞ ഫാക്ടറി റാസല്‍ഖൈമ പൊലീസ് അടപ്പിച്ചു. കാലാവധി കഴിഞ്ഞ മാംസ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഫാക്ടറിയ്‌ക്കെതിരെ പൊലീസ് ത്വരിത നടപടി എടുത്തത്.
റാസല്‍ഖൈമയിലെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അവിടെ വിറ്റഴിയ്ക്കപ്പെടുന്നതില്‍ ഭൂരിഭാഗം മാംസ ഉത്പ്പന്നങ്ങളും പഴകിയതാണെന്ന് കണ്ടെത്തിയിരുന്നു. അതോടെ ഫാക്ടറിയ്‌ക്കെതിരെ അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഫാക്ടറി അധികൃതര്‍ നടത്തിയിട്ടുള്ള നിയമലംഘനങ്ങള്‍ സംബന്ധിച്ച് ക്രിമിനല്‍ വകുപ്പ് ചേര്‍ത്ത് നടപടിയെടുക്കുമെന്ന് റാസല്‍ഖൈമ പൊലീസിന്റെ ക്രിമിനല്‍ അന്വേഷണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബിദുള്ള അലി മേനാഖാസ് അറിയിച്ചു.
ഫാക്ടറി മാനേജ്‌മെന്റ് അവരുടെ മാംസ ഉത്പ്പന്നങ്ങള്‍ പാക്ക് ചെയ്ത കവറില്‍ കൃത്രിമമായി പുതിയ തിയതി എഴുതിചേര്‍ത്താണ് വില്‍പ്പനയ്ക്കായി വെച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളും പൊലീസും സംയുകത്മായി ഫാക്ടറിയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മാംസഉത്പ്പന്നങ്ങളും ഡേറ്റ് തിരുത്തിയ പാക്കറ്റുകളും വന്‍തോതില്‍ പിടിച്ചെടുത്തു. ഫാക്ടറി മാനേജ്‌മെന്റും തൊഴിലാളികളും കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഇത്തരം നിയമലംഘനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ റാസല്‍ഖൈമ പൊലീസിനെയോ ആരോഗ്യ വിഭാഗം അധികൃതരെയോ വിവരം അറിയിക്കണമെന്ന് ബ്രിഗേഡ് മെനാഖസ് അറിയിച്ചു.
Post Your Comments