കൊച്ചി : ഐ.പി.എല്‍ ക്രിക്കറ്റ് മാതൃകയില്‍ കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ ചേർത്തിണക്കി ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എല്‍) വരുന്നു. ആലപ്പുഴ പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയോടെ 12 മത്സരങ്ങളുള്ള ലീഗിനു തുടക്കമാകും. സംഘാടനത്തിന് പൊതുമേഖലയില്‍ കമ്പനി രൂപീകരിക്കാന്‍ ധനമന്ത്രി തോമസ് ഐസക്കും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്ത യോഗത്തില്‍ ധാരണയായി.
ആഗസ്റ്റ് പത്തിനു തുടങ്ങി നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ മത്സരങ്ങള്‍ അവസാനിക്കുന്ന വിധമാണ് ആദ്യ സീസൺ. ടെലിവിഷന്‍ സംപ്രേഷണം, സ്പോണ്‍സര്‍ഷിപ്പ്, പരസ്യം എന്നിവയാകും പ്രധാന വരുമാന മാര്‍ഗം. 40 കോടിയാണ് ആദ്യ ലക്ഷ്യം. ബോട്ട് ക്ളബുകള്‍, തുഴച്ചിലുകാര്‍, ബോട്ട് ഉടമകള്‍ എന്നിവര്‍ക്കും ഓഹരി പങ്കാളിത്തം ലഭിക്കും.ആഗസ്റ്റ് , സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ 12 മത്സരങ്ങളുണ്ട്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക ലഭിക്കുക.
Post Your Comments