Latest NewsIndia

കെജരിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി

800 കോടിക്ക് നടക്കേണ്ട നിര്‍മ്മാണത്തിന് 2000 കോടി ചെലവഴിച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ അഴിമതി ആരോപണവുമായി ബിജെപി. ഡല്‍ഹിയില്‍ സ്‌കൂളുകളുടെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നാണ് ബിജെപിയുടെ ആരോപണം. 800 കോടിക്ക് നടക്കേണ്ട നിര്‍മ്മാണത്തിന് 2000 കോടി ചെലവഴിച്ചു. കൂടാതെ നിര്‍മ്മാണ കരാര്‍ ബന്ധുക്കള്‍ക്കു നല്‍കിയെന്നും ബിജെപി ആരോപിച്ചു.

അതേസമയം കാശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. കശ്മീര്‍ സംവരണ ബില്ലും രാജ്യസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റ് വഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു.

എന്നാല്‍ കശ്മീരില്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടത്താന്‍ ആണ് ആലോചനയെന്ന് അമിത് ഷാ മറുപടി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button