റിയാദ് : സൗദിയിൽ അനധികൃത താമസവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇതുവരെ 34 ലക്ഷം പേർ പിടിയിലായി. നിയമലംഘകരില്ലാത്ത രാജ്യം എന്ന പ്രമേയത്തിൽ 2017 നവംബറിൽ പരിശോധന തുടങ്ങി 19 മാസത്തിനിടെ 34,08,691 പേരാണ് പിടിയിലായത്. 19 സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടത്തിയത്.
26.57 ലക്ഷം പേർ താമസകുടിയേറ്റ നിയമം ലംഘിച്ചതിനും, 5.25 ലക്ഷം പേർ തൊഴിൽ നിയമം ലംഘിച്ചതിനും, 2.25 ലക്ഷം പേർ അതിർത്തി നിയമം ലംഘിച്ചതിനും പിടിയിലായപ്പോൾ 2495 പേരെ അനധികൃത മാർഗത്തിൽ രാജ്യം വിടാൻ ശ്രമിക്കവേ പിടികൂടുകയായിരുന്നു. ഇതിൽ 8,46,858 പേരെ ഇതിനോടകം നാടുകടത്തിയെന്നാണ് റിപ്പോർട്ട്. പിടിയിലായ 49 ശതമാനം പേർ ഇത്യോപ്യൻ വംശജരും 48 ശതമാനം പേർ യെമൻ പൗരന്മാരും, ശേഷിച്ച 3 ശതമാനം പേർ മറ്റു വ്യത്യസ്ത രാജ്യക്കാരുമാണ്.
Post Your Comments