Latest NewsIndia

ജീവനക്കാരൻ എക്‌സ്‌റേ ലാബിലേക്ക് രോഗിയെ എത്തിച്ചത് ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചിഴച്ച്‌

ജീവനക്കാന്‍ തറയിലൂടെ വലിച്ചുകൊണ്ടുപോവുന്നത് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജഭല്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് (എന്‍.എസ്.സി.ബി) മെഡിക്കല്‍ കോളജില്‍ രോഗിയെ ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചിഴച്ച്‌ ജീവനക്കാരന്റെ ക്രൂരത. എക്‌സ്‌റേ ലാബിലേക്ക് രോഗിയെ തറയിലൂടെ വലിച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വന്‍ വിവാദവുമായി.സ്ട്രക്ചറിന് പകരം ബെഡ്ഷീറ്റില്‍ പുരുഷ രോഗിയെ കിടത്തി ജീവനക്കാന്‍ തറയിലൂടെ വലിച്ചുകൊണ്ടുപോവുന്നത് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്.

ഈ സമയമത്രയും രോഗിയുടെ കൂടെയുള്ള സ്ത്രീ ജീവനക്കാരന്റെ കൂടെ കവറും പിടിച്ചു നടക്കുന്നതും കാണാം.ഇതോടെ സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തതായി മെഡിക്കല്‍ കോളജ് ഡീന്‍ ഡോ. നവ്‌നീത് സക്‌സേന അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button