ജപല്‍പൂര്‍: പെട്രോള്‍ പമ്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കിഡ്‌നാപ്പിംഗ് . കിഡ്‌നാപ്പിംഗിനു പിന്നില്‍ ഗുണ്ടാസംഘങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് പെട്രോള്‍ പമ്പില്‍ നിന്നും ഒരാളെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. പെട്രോള്‍ പമ്പില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാണ് ഒരാളെ ഗുണ്ടാസംഘം കാറില്‍ നിന്ന് വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റിക്കൊണ്ടുപോയത്.
സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞു. സംഭവം നടക്കുമ്പോള്‍ കൂടെ കാറിലുണ്ടായിരുന്ന ആള്‍ ഒന്നും ശ്രദ്ധിക്കാതെ ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments