ജബല്‍പുര്‍: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുകാർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ജബല്പൂരിൽ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തതിനു അഞ്ചു പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സംഘര്‍ഷ ബാധിത മേലകളിലായിരുന്നു ഈ പോലീസുകാരെ നിയോഗിച്ചിരുന്നത്. ഇതിനിടെ ജബല്‍പുര്‍ എസ്പി ഈ മേഖലകളില്‍ അപ്രതീക്ഷിത പരിശോധന നടത്തിയപ്പോള്‍ പോലീസുകാര്‍ വാട്സ്ആപ്പില്‍ ചാറ്റ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുകയും, ഉടൻ തന്നെ ഇവരെ സസ്പെന്‍ഡ് ചെയ്ത് ശനിയാഴ്ച വൈകിട്ട് ഉത്തരവിറക്കുകയുമായിരുന്നു. അയോധ്യ വിധിയുടെ പശ്ചാത്തലാത്തിൽ ജബല്പൂരില് വിവിധ ഭാഗങ്ങളിലായി2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.
Also read : രാമ ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയുമായി തദ്ദേശീയ അസം മുസ്ലിങ്ങള്‍
Post Your Comments