India

മോഷണം നടത്തിയ കള്ളന് ശസ്ത്രക്രിയ നടത്തി പോലീസ്

ജബല്‍പൂര്‍: മോഷണം നടത്തിയ കള്ളന് ശസ്ത്രക്രിയ നടത്തി പോലീസ്. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലായിരുന്നു സംഭവം. മോഷണ ശേഷം വിഴുങ്ങിയ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ ആണ് കള്ളനെ പോലീസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 20കാരനായ സൂരജ് ഡുമാര്‍ എന്നയാളെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എഴുപത് കാരിയായ സ്ത്രീയുടെ മംഗല്യ സൂത്രം മോഷ്ടിച്ച പ്രതിയെ ആണ് പോലീസ് സർജറിക്ക് വിധേയനാക്കി സ്വർണ്ണം വീണ്ടെടുത്തത്.

വൃദ്ധയുടെ പരാതിയില്‍ സൂരജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കുറ്റം നിഷേധിച്ചപ്പോഴാണ് ഇയാളെ എക്സ് റേ പരിശോധനക്ക് വിധേയനാക്കിയത്. എക്സ് റേ പരിശോധനയിൽ ഇയാൾ സ്വർണ്ണം വിഴുങ്ങിയത് ഉറപ്പിക്കാനും കഴിഞ്ഞു. ഇതോടെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ പോലീസ് നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇയാൾ സുഖം പ്രാപിച്ചു വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button