Latest NewsKerala

നെടുങ്കണ്ടം കസ്റ്റഡി മരണം: കേസ് അട്ടിമറിക്കാന്‍ സംഘടിത ശ്രമം, തെളിവുകള്‍ ലഭിച്ചു

ഇടുക്കി: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസിന്റെ സംഘടിത ശ്രമം നടന്നു.കുറ്റം മറയ്ക്കാന്‍ പോലീസ് ശ്രമിച്ചു എന്നതിന്റെ തെളിവുകള്‍ ലഭിച്ചു. ഇതിനായി നെടുങ്കണ്ടം സ്‌റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

സ്‌റ്റേഷന്‍ രേഖകള്‍ തിരുത്തിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 13-ന് രാജ്കുമാറിന് സ്‌റ്റേഷന്‍ ജാമ്യം നല്‍കിയെന്നാണ് പോലീസ് രേഖയിലുള്ളത്. കൂടാതെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പോലീസാണെന്നും വരുത്തി തീര്‍ക്കാനും ശ്രമം. സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്‌കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button