അഹമ്മദാബാദ്: 2989 കോടി ചെലവില്‍ ഗുജറാത്തില്‍ പണികഴിപ്പിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രതിമയുടെ നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച. ഗുജറാത്തില്‍ മഴ ശക്തമായതോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. പ്രതിമാ സമുച്ചയത്തിലെ സീലിംഗിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണ്.
നര്‍മ്മദ നദിയുടെ മനോഹാര്യത കാണാന്‍ കഴിയുന്ന രീതിയില്‍ 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഗ്യാലറിയാണ് പ്രതിമാ സമുച്ചയത്തിലുള്ളത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയെന്ന നേട്ടം കരസ്ഥമാക്കിയ സ്റ്റാച്യു ഓഫ് യൂണിറ്റി നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനുസമീപം സാധുബേട് ദ്വീപിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ സ്റ്റാച്യു ഓഫ് യൂണിറ്റി 2013ല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയാണു തറക്കല്ലിട്ടത്. പ്രമുഖ ശില്പി റാം വി.സുതര്‍ ആണ് ശില്‍പം രൂപ കല്‍പ്പന ചെയ്തതത്.
Post Your Comments