
മുംബൈ; സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് ചുറ്റും ബിസിനസ് ശൃംഖല സൃഷ്ടിക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അപ്പാര്‍ട്‌മെന്റുകള്‍ തുടങ്ങിയവ നിര്‍മിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്.
read also: പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സമീപിച്ചു: യുവതിയിൽ നിന്ന് തട്ടിയെടുത്തത് 20 ലക്ഷം
റിലയന്‍സ് എസ്ഒയു എന്ന കമ്പനിയുടെ കീഴിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. താമസസൗകര്യങ്ങള്‍ക്ക് പുറമെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഹൗസ്‌ബോട്ട് സര്‍വീസുകള്‍ തുടങ്ങാനും ആലോചനയിലുണ്ട്. എന്നാല്‍ റിലയന്‍സിന്റെ പദ്ധതികള്‍ക്ക് ഇതുവരെയും അന്തിമാനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുകളില്ല.
2018ലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഗുജറാത്തിലെ കെവാദിയയില്‍ നര്‍മദ നദിക്കരയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.
Post Your Comments