Latest NewsKerala

ബ്രിട്ടീഷ് രീതിയില്‍ കസ്റ്റഡി പ്രതികളോട് പെരുമാറുന്ന പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണം; പ്രതികരണവുമായി എ.കെ ബാലന്‍

തിരുവനന്തപുരം: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാര്‍ക്ക് കനത്ത തിരിച്ചടിയാണ്. റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നത് പോലീസിന്റെ മൂന്നാം മുറപ്രയോഗമാണ് രാജ്കുമാറിന്റെ ജീവനെടുത്തത് എന്നു കൂടിയാണ്. ബ്രിട്ടീഷ് രീതി തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി എ കെ ബാലന്‍.

ചിലരില്‍ നിന്ന് ഇപ്പോഴും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു. രാജ്കുമാറിന്റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പൊലീസ് ആരോപിക്കുന്നത് പോലെ നാട്ടുകാര്‍ തല്ലിയതാണെങ്കില്‍ ദേഹത്തെമ്പാടും പരിക്കുകളുണ്ടാകണമായിരുന്നു.

എന്നാല്‍ അരയ്ക്ക് താഴെ കാല്‍വെള്ളയിലും തുടയിലുമാണ് രാജ്കുമാറിന് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. അതായത് കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്കുമാറിന് മര്‍ദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട കാക്കിപ്പട തന്നെ പൊതുജനത്തിന്റെ ജീവനപഹരിക്കുന്ന ദുരവസ്ഥ. നിയത്രണം കീഴ്തട്ടില്‍ നിന്നു തുടങ്ങിയില്ലെങ്കില്‍ സമൂഹത്തിനുണ്ടാകാന്‍ പോകുന്ന പ്രത്യാഖാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button