Latest NewsInternational

സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാന്‍ എല്ലാ രാജ്യങ്ങളും ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് പ്രധാനമന്ത്രി

ഒസാക്ക: സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാന്‍ എല്ലാ രാജ്യങ്ങളും ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്ന് ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. നികുതിവെട്ടിപ്പ്,​ അഴിമതി,​ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ ഇന്ത്യ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും,​ ആഗോളസമൂഹം എന്ന നിലയില്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം,​ പരിസ്ഥിതി സംരക്ഷണം,​ കാര്‍ഷിക പ്രതിസന്ധി,​ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്ന പദ്ധതി തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യ സുസ്ഥിര സാമ്പത്തിക ഉച്ചകോടിയില്‍ ഉന്നയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button