ന്യൂഡൽഹി : തെരഞ്ഞെടുപ്പിനു ശേഷം മൻ കി ബാതുമായി എത്തുമെന്ന വാക്കു പാലിക്കാൻ പ്രധാനമന്ത്രി. രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് ഇന്ന് നടക്കും .ജനങ്ങളുടെ നിർദ്ദേശങ്ങൾ ക്ഷണിച്ചു കൊണ്ട് മൈ ഗവ്‌ഇന്ത്യയാണ് മൻ കി ബാതിന്റെ പുതിയ എപ്പിസോഡിനെപ്പറ്റി ട്വീറ്റ് ചെയ്തത്.
സത്യപ്രതിജ്ഞ മെയ് 30 ന് ആയിരുന്നതു കൊണ്ടാണ് മെയ് മാസത്തിൽ മൻ കി ബാത് നടക്കാതിരുന്നത്.2014 ഒക്ടോബർ മൂന്നിനായിരുന്നു ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാതിന്റെ ആദ്യ എപ്പിസോഡ് പ്രക്ഷേപണം ചെയ്തത്.2019 ഫെബ്രുവരി വരെ 54 എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തു. രാജ്യത്തെ സംബന്ധിച്ച് നിരവധി വിഷയങ്ങൾ പ്രധാനമന്ത്രി മൻ കി ബാതിൽ സംസാരിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിനു മുൻപായിരുന്നു പ്രധാനമന്ത്രിയുടെ കഴിഞ്ഞ ടേമിലെ അവസാന മൻ കി ബാത് പ്രക്ഷേപണം ചെയ്തത്. “ സുഹൃത്തുക്കളേ, തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവമാണ്. അടുത്ത രണ്ടു മാസം എല്ലാവരും തിരഞ്ഞെടുപ്പിന്റെ തിരക്കിലാകും. ഞാനും ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകും. ആരോഗ്യകരമായ ജനാധിപത്യ പാരമ്പര്യത്തെ മാനിച്ചുകൊണ്ട്, അടുത്ത മന്‍ കീ ബാത് മെയ് മാസത്തിലെ അവസാനത്തെ ഞായറാഴ്ചയാകും ഉണ്ടാവുക.
അതായത് മാര്‍ച്ച് മാസവും, ഏപ്രില്‍ മാസവും, മെയ് മാസവും എന്റെ മനസ്സിലുയരുന്ന കാര്യങ്ങള്‍ ഞാന്‍ തിരഞ്ഞെടുപ്പിനു ശേഷം പുതിയ വിശ്വാസത്തോടെ നിങ്ങളുടെ അനുഗ്രഹത്തിന്റെ ബലത്തില്‍ വീണ്ടും മന്‍ കീ ബാത്തിലൂടെ പറയാം. വര്‍ഷങ്ങളോളം നിങ്ങളോട് മന്‍ കീ ബാത് പറഞ്ഞുകൊണ്ടിരിക്കാം “ ഇതായിരുന്നു തിരഞ്ഞെടുപ്പിനു മുൻപ് മോദി രാജ്യത്തിനു നൽകിയ വാക്ക് .അത് അക്ഷരം പ്രതി പാലിക്കപ്പെട്ടിരിക്കുന്നു . ജനങ്ങളുടെ അനുഗ്രഹത്തോടെ മോദി ഇന്ന് വീണ്ടുമെത്തും മൻ കി ബാതുമായി .
Post Your Comments