CricketLatest News

ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്ന ചരിത്രനേട്ടവുമായി ഓസ്‌ട്രേലിയന്‍ താരം

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്ന ചരിത്രനേട്ടവുമായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിൽ 9.4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിരുന്നു. ഇതോടെയാണ് ഈ റെക്കോർഡ് താരത്തിന്റെ പേരിലായത്. 2015 ലും ന്യൂസിലാന്‍ഡിനെതിരെ ഒൻപത് ഓവറില്‍ 28 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് സ്റ്റാര്‍ക്ക് വീഴ്ത്തിയിരുന്നു. ഈ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരെ 46 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയും താരം കൈയ്യടി നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button