പ്രളയാനന്തര ധനസഹായത്തിന്റെ വിനിയോഗം ചര്‍ച്ച ചെയ്യാന്‍ ലോകബാങ്ക് പ്രതിനിധികള്‍ ജൂലൈ 14ന് കേരളത്തിലേക്ക്. ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ്, കേരള സഹായ പദ്ധതിയുടെ ടീം ലീഡറും ലോകബാങ്ക് വൈസ് പ്രസിഡന്റുമായ ബാലകൃഷ്ണ മേനോന്‍ തുടങ്ങിയവര്‍ സംഘത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ജലവിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, റോഡ് ശൃംഖല, കൃഷി എന്നീ മേഖലകള്‍ക്കായി ആദ്യഘട്ടത്തിൽ 1750 കോടി രൂപയുടെ (25 കോടി ഡോളര്‍) സഹായമാണ് അനുവദിച്ചിരിക്കുന്നത്. ശാസ്ത്രീയമായ കൃഷി രീതികള്‍ സ്വീകരിക്കുക, മണ്ണൊലിപ്പും മണ്ണിടിച്ചിലും തടയുന്ന വിധത്തില്‍ നദീതടങ്ങളുടെ സംരക്ഷണത്തിനായി നദീതട മാനേജ്മെന്റ് അതോറിറ്റിയുടെ രൂപീകരണം, പ്രകൃതിക്ഷോഭങ്ങളില്‍ തകര്‍ന്നടിയാത്ത വിധമുള്ള ജലവിതരണ, അഴുക്കുചാല്‍ പദ്ധതികള്‍ ന്നിവയൊക്കെ ഉറപ്പാക്കുന്ന വിധത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്നാണ് ലോകബാങ്കിന്റെ പദ്ധതി അവലോകനത്തില്‍ വ്യക്തമാക്കുന്നത്.
Post Your Comments