ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള ഫോട്ടോ ഉപയോഗിച്ച് ബിജെപി മുതിര്‍ന്ന നേതാവ് കൈലാസ് വിജയ് വര്‍ഗിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം. ജൂണ്‍ 26 ന് ഇന്‍ഡോറില്‍ ഒരു ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചതിന് വിജയവര്‍ഗിയയുടെ മകന്‍ ആകാശ് അറസ്റ്റിലായതിന് പിന്നാലെയാണ് ഈ ഫോട്ടോ പ്രചകരിച്ചത്. അന്ന് ഇന്‍ഡോര്‍ എസ്പിയായിരുന്ന പ്രമോദ് ഫാല്‍നിക്കറിനെ വിജയ് വാര്‍ഗിയ ഭീഷണിപ്പെടുത്തുന്നതാണ് ഫോട്ടോയില്‍. നിലവില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയാണ് കൈലാസ് വിജയ് വര്‍ഗിയ.
എന്നാല്‍ ഇത് ശരിയല്ലെന്ന് വ്യക്തമാക്കി പ്രമോദ് ഫാല്‍നിക്കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ദേശീയ സുരക്ഷാ ഗാര്‍ഡിന്റെ ഐജി യാണ് ഇദ്ദേഹം. 25 വര്‍ഷമെങ്കിലും പഴക്കമുള്ള ഫോട്ടോയയില്‍ കാണുന്നത് താന്‍ തന്നെയാണെന്നും എന്നാല്‍ അന്നത്തെ ഇന്‍ഡോര്‍ എംഎല്‍എ കൈലാഷ് വിജയവര്‍ഗിയ തന്നെ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഐജി പറയുന്നു.
കൈലാഷ് വിജയവര്‍ഗിയ പൊലീസ് ഉദ്യോഗസ്ഥനെ ഷൂ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് രീതിയിലാണ് സോഷ്യല്‍മീഡിയ ഫോട്ടോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സാധാരണയായി ആരെങ്കിലും ഷൂ ഉപയോഗിച്ച് ആക്രമിച്ചാല്‍ അത് കണ്ടുനില്‍ക്കുന്നവരില്‍ പോലും സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും മറ്റ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയും ചെയ്യും. എന്നാല്‍ ഈ ഫോട്ടോയില്‍ അങ്ങനെയായിരുന്നില്ല.യൂണിഫോമിലുള്ള പോലീസുകാര്‍ ഉള്‍പ്പെടെ ചിലര്‍ സമീപത്ത് നില്‍ക്കുന്നുണ്ടെന്നും അവരുടെ മുഖഭാവത്ത് നിന്ന് അസ്വാഭാവികമായതൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാകുമെന്നുമാണ് ഐജി വാദിക്കുന്നത്. എന്തായാലും വാര്‍ഗിയയുടെ മകന്‍ അറസ്റ്റിലായതിന് പിന്നാലെ അച്ഛനും മോശക്കാരനല്ല എന്ന നിലയിലാണ് ഫോട്ടോ പ്രചരിക്കപ്പെടുന്നത്.
Post Your Comments