Latest NewsKerala

മാക്ടയുടെ പുതിയ ചെയർമാനെ തെരഞ്ഞെടുത്തു

കൊച്ചി : മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയ്ക്ക് പുതിയ ചെയർമാനെ തെരഞ്ഞെടുത്തു.ജയരാജിനെയാണ് ചെയർമാനായി തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറിയായി സുന്ദർ ദാസ്, ട്രഷറർ സ്ഥാനത്തേക്ക് എ.എസ് ദിനേശ്, വെെസ് ചെയർമാൻമാരായി എം പത്മകുമാർ,എ.കെ സന്തോഷ്, ജോയിന്റ് സെക്രട്ടറിമാരായി മാർത്താണ്ഡൻ ജി, പി.കെ ബാബുരാജ്, സേതു എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

മാക്ടയുടെ മറ്റു എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളേയും യോഗത്തില്‍ തെരഞ്ഞെടുത്തു. നാല് വിഭാഗങ്ങളിലായി നാൽപത്തിയാറ് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇരുപത്തിയൊന്ന് പേരാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ പോസ്റ്റൽ ബാലറ്റ് അയക്കുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി അംഗങ്ങളിലൊരാൾ നൽകിയ ഹർജിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തെരഞ്ഞെടുപ്പ് തട‍‍ഞ്ഞിരുന്നു. എന്നാൽ അപാകതകൾ പരിഹരിക്കാമെന്ന് ഭരണസമിതി അറിയിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടത്താൻ അനുമതി ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button