പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസിനെ നേരിട്ടെത്തി സ്വീകരിച്ച സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനു ആശംസയുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിപാടിയിൽ പങ്കെടുത്ത ജയരാജനെ സംഘിയാക്കരുതേ എന്ന് സൈബർ സഖാക്കളോട് ഹരീഷ് പേരടി പറയുന്നു. വികസനത്തിന് രാഷ്ട്രിയമില്ല എന്ന് പറഞ്ഞ എംവി ജയരാജന് എവിടെ വെച്ച് കണ്ടാലും താൻ അനുവാദമില്ലാത്തെ ഉമ്മ കൊടുക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
READ ALSO: എന്തൊരു വിചിത്ര ദിവസം, മാമുക്കോയ പലർക്കും സിനിമാക്കാരനായിരുന്നില്ല: കുറിപ്പുമായി നടി കവിത
കുറിപ്പ് പൂർണ്ണ രൂപം
വികസനത്തിന് രാഷ്ട്രിയമില്ല…എം.വി.ജയരാജൻ…ജയരാജേട്ടാ നിങ്ങൾക്കും നിറയെ ഉമ്മകൾ…എവിടെ വെച്ചെങ്കിലും കണ്ടാൽ അനുവാദമില്ലാതെ തന്നെ ഉമ്മ തരും…പ്രിയപ്പെട്ട സൈബർ സഖാക്കളെ..മൂപ്പരെ സംഘിയാക്കരുതെ …ലാൽ സലാം …
Post Your Comments