
ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് ആണ് ഇന്ത്യയുടെ സമ്പാദ്യം. ഏഴു വിക്കറ്റില്‍ അഞ്ചും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്. പക്ഷേ 10 ഓവറില്‍ താരം 69 റണ്‍സ് വഴങ്ങി.കുൽദീപ് യാദവാണ് ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. 57 പന്തില്‍ 66 റണ്‍സെടുത്ത ജേസണ്‍ റോയി പുറത്തായി. ബൗണ്ടറി ലൈനിന് അരികില്‍ പകരക്കാരനായി ഇറങ്ങിയ രവീന്ദ്ര ജഡേജയുടെ ഫ്ലൈയിങ് ക്യാച്ചാണ് ജേസണ്‍ റോയിയെ പുറത്താക്കിയത്.
ഓപ്പണിങ് വിക്കറ്റില്‍ ജേസണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോവും ചേര്‍ന്ന് 160 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 90 പന്തിൽ നിന്നാണ് ബെയർസ്റ്റോ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി സ്വന്തമാക്കിയത്. ഇരുപത്തിയാറാം ഓവറിലായിരുന്നു ബെയർസ്റ്റോയുടെ നേട്ടം.
Post Your Comments