KeralaLatest News

‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ആരംഭിച്ചു; വനിതകൾക്കായുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ ചർച്ചയാകും

കൊച്ചി : താര സംഘടനായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗം ആരംഭിച്ചു. ഭാരവാഹിസ്ഥാനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വനിതൾക്ക് പരാതി ബോധിപ്പിക്കാനുള്ള പരാതി പരിഹാര സെല്ലും നടപ്പിലാക്കാനുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ യോഗത്തിൽ ചർച്ച ചെയ്യും.

വനിതാ കൂട്ടായ്‌മയായ ഡബ്ല്യ.സി.സി യിലെ അഗംങ്ങളായ രേവതി, പാര്‍വതി തിരുവോത്ത് എന്നിവര്‍ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്സിക്യൂട്ടിവ് യോഗത്തിലും ഭരണഘടനാ ഭേദഗതിയെ കുറിച്ച്‌ ചര്‍ച്ച ചെയ്‌തിരുന്നു. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അടക്കം അഞ്ച് സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നീക്കി വയ്‌ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുക.

സഘടനയിൽനിന്ന് രാജിവെച്ചുപോയ ആളുകളെ തിരികെ കൊണ്ടുവരുന്ന കാര്യത്തിലും. ക്രിമിനൽ കേസുകളിൽ താരങ്ങൾ പ്രതികളായാൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ഭേദഗതി നിര്‍ദേശങ്ങളിൽ പറയും .

shortlink

Related Articles

Post Your Comments


Back to top button