കൊച്ചി: താര സംഘടനയായ അമ്മയുടെ നേതൃമാറ്റം ഒരു തരത്തില്‍ ദിലീപ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ പുതിയ ഭരണാധികാരികള്‍ വന്നതോടെ ദിലീപിനെ വീണ്ടും അമ്മയിലേയ്ക്ക് മടക്കി കൊണ്ടു വരണമെന്ന് ആവശ്യം അംഗങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. പുതിയ നേതൃമാറ്റം ചുമതല എടുത്തതിന് ശേഷം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യം താരങ്ങള്‍ ഉന്നയിച്ചത്.
ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉണ്ടായിരുന്നില്ലെങ്കിലും ചര്‍ച്ചയ്ക്ക് ഉയരുകയായിരുന്നു. നടന്‍ ദിലീപിനായി ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണിയാണ്. തുടര്‍ന്ന് ഈ വിഷയത്തില്‍ താരങ്ങളുടെ അനുകൂല പ്രതികരണം ഉയര്‍ന്നു. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും അതിനാല്‍ തന്നെ പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ഇടവേള ബാബു വാദിച്ചു. ദിലീപിന്റെ വിശദീകരണം പോലും തേടാതെയാണ് അത്തരമൊരു നടപടി സ്വീകരിച്ചത്. അതു തെറ്റായിപ്പോയെന്നും അമ്മയുടെപുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബൂ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. ഭൂരിഭാഗം താരങ്ങളും യോഗത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വനിത അംഗങ്ങളും താരത്തിന് നേരെ പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. യോഗത്തിന്റെ പ്രധാന വിഷയങ്ങളിലെന്നായിരുന്നു ദിലീപിന്റെ മടങ്ങി വരവ്. യോഗം ആരംഭിച്ചപ്പോള്‍ തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അജണ്ടയ്ക്കു പുറത്തുള്ള വിഷയമായതിനാല്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടന്നില്ല.
അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം പരിഗണിക്കാമെന്നും പരിഹാരം കാണാമെന്നും പുതിയ ഭരണസമിതി ഉറപ്പുനല്‍കിയത് നിറഞ്ഞ കൈയടികളോടെയാണ് അംഗങ്ങള്‍ സ്വാഗതം ചെയ്തത്.
Post Your Comments