
ജോദ്പുര്‍: എയിംസില്‍ മലയാളി നഴ്സ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജോദ്പൂരിലെ എയിംസ് ആശുപത്രിയില്‍ ശനിയാഴ്ച രാത്രി 8.30 നാണ് സംഭവം നടന്നത്. ബിജി
പുനോജ് എന്ന നഴ്സാണ് മരിച്ചത്. ബിജു രണ്ടു വര്‍ഷമായി ഇവിടുത്തെ ജീവനക്കാരനാണ്.
അതേസമയം ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. ഡ്യൂട്ടിക്കു ശേഷം ആശുപത്രിയ്ക്കു പുറകിലുള്ള ഒഴിഞ്ഞ മുറി പൂട്ടിയിട്ട് ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നു. മുറിയുടെ സമീപത്തുകൂടി പോയ ആളാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൂട്ട് തകര്‍ത്ത് അകത്തു കടന്നപ്പോഴേയ്ക്കും ശരീരത്തിലാകെ തീ പടര്‍ന്നിരുന്നു. ബിജു കുറേ നാളുകളായി കുടുംബപ്രശ്നം മൂലം അസ്വസ്തനായിരുന്നുവെന്ന് കൂടെ താമസിക്കുന്നയാള്‍ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലും മറ്റും ബിജി ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകളും മറ്റും പങ്കുവച്ചിരുന്നു.
Post Your Comments