Latest NewsKerala

ഇരട്ട പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി: ആത്മഹത്യക്കു ശ്രമിച്ച അമ്മയെ പോലീസ് പിടികൂടി

ജൂണ്‍ ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടികളെ വാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

ന്യൂയോര്‍ക്ക് : ഇരട്ട പെണ്‍കുഞ്ഞങ്ങളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെനിയ കാംമ്പലിനെ (24) എന്ന യുവതിയാണ് അറസ്റ്റിലായത്. തന്റെ രണ്ട് വയസ്സ് പ്രായമുള്ള ജാസ്മിന്‍, ജെയ്ഡ എന്നീ ഇരട്ടക്കുഞ്ഞുങ്ങളെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

ജൂണ്‍ ഏഴ് വ്യാഴാഴ്ച ഉച്ചയ്ക്കാണ് കുട്ടികളെ വാനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം ടെനിയ തന്റെ മാതാവിനെ ഫോണില്‍ വിളിക്കുകയും ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് കരഞ്ഞു പറയുകയും ചെയ്തിരുന്നു. കുട്ടികളോടൊപ്പം കാറിലാണ് ഇരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ ചലനമറ്റു കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. എന്നാല്‍ പോലീസിനെ കണ്ട ടെനിയ തന്നെ വെടിവയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ഇവരും ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിച്ചിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട. ഇവരുടെ നാലു വയസ്സുകാരനായ മകന്റെ ചചുമതല അച്ഛനെ ഏല്‍പ്പിച്ചു. ടെനിയയെ പോലീസ് ജയിലിലടച്ചു. അതേസമയം കുട്ടികളെ കൊലപ്പെടുത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button