Latest NewsTechnology

സോഷ്യല്‍ മീഡിയ സേവനങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിബന്ധന വ്യവസ്ഥയുമായി ഫേസ്ബുക്ക്

ജൂലായ് 31 മുതലാണ് ഫെയ്സ്ബുക്കിന്റെ പുതിയ നിബന്ധന വ്യവസ്ഥകള്‍ നിലവില്‍ വരിക. ഇത് പൂർണമായും സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും പണമുണ്ടാക്കുന്നതുള്‍പ്പടെയുള്ള നിർദേശങ്ങൾ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് പുതിയ നിബന്ധന വ്യവസ്ഥയ്ക്ക് ഫേസ് ബുക്ക് രൂപം കൊടുക്കുക

ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നില്ലെന്നും പരസ്യങ്ങളില്‍ നിന്നാണ് പണം ഉണ്ടാക്കുന്നതെന്നും ഇക്കാര്യം വ്യവസ്ഥകളുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫേയ്സ്ബുക്ക് വൈസ് പ്രസിഡന്റും അസോസിയേറ്റ് ജനറല്‍ കൗണ്‍സിലുമായ അന്ന ബെന്‍സ്‌കെര്‍ട്ട് പറയുന്നു. 90 ദിവസത്തിന് ശേഷം മാത്രമേ ഡിലീറ്റ് ചെയ്യപ്പെട്ട ഒരു കണ്ടന്റ് ഫേസ്ബുക്ക് സെര്‍വറുകളില്‍ നിന്നും അപ്രത്യക്ഷമാവു. മാത്രമല്ല, ഫേസ് ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ വില്‍ക്കില്ലെന്നും ഉറപ്പുപറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button