കൊല്‍ക്കത്ത: വനിതാ ബോക്‌സിംഗ് താരത്തെ അസഭ്യം പറഞ്ഞ സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ദേശീയ വനിതാ താരവും മോമിന്‍പുര്‍ സ്വദേനിയുമായ സുമന്‍ കുമാരിയാണ് അധിക്ഷേപത്തിന് ഇരയായത്. എന്നാല്‍ ആദ്യം വിഷയത്തില്‍ ഇടപെടാതിരുന്ന പോലീസ് സംഭവത്തെ കുറിച്ച് സുമന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇട്ടതോടെയാണ് നടപടി എടുക്കാന്‍ തയ്യാറായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. രാവിലെ 11 മണിയോടെ ഇരുചക്രവാഹനത്തില്‍ ഓഫീസിലേയ്ക്ക് വരുന്നതിനിടെ ഒരാള്‍ സുമന്റെ വാഹനത്തിനു മുന്നിലേയ്ക്കു ചാടുകയായിരുന്നു. എന്നാല്‍ സുമന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനാല്‍ ഇയാളുടെ ദേഹത്ത് തട്ടിയില്ല. എന്നാല്‍ ഇയാള്‍ സുമനെ അസഭ്യം പറഞ്ഞുകൊണ്ട് പിന്നാലെ വന്ന ബസില്‍ ചാടിക്കയറുകയായിരുന്നു. എന്നാല്‍ ബസിനു പിന്നാലെ ഇയാളെ പിന്തുടര്‍ന്ന സുമന്‍ അടുത്ത സ്റ്റോപ്പില്‍ ബസ് തടഞ്ഞ് തന്നെ അസഭ്യം പറഞ്ഞയാളെ പുറത്തിറക്കി. ഇയാള്‍ ബസില്‍നിന്ന് ഇറങ്ങി തന്നെ വീണ്ടും അസഭ്യം പറയുകയും കഴുത്തില്‍പിടിച്ച് തള്ളുകയും ചെയ്തുവെന്നും സുമന്‍ പറഞ്ഞു.
സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ ഇടപെട്ടില്ല. പിന്നീട് ഫേസബുക്കില്‍ സംഭവം സംബന്ധിച്ച് സുമന്‍ കുറിപ്പ് ഇട്ടതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാന കൃഷിവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സുമന്‍.
Post Your Comments