ഇടുക്കി: സാമ്പത്തിക തട്ടിപ്പില്‍ റിമാന്‍ഡിലായ പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പോലീസ് മാത്രമല്ല ഉത്തരവാദിയെന്ന് മന്ത്രി പറഞ്ഞു. കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനെന്നും മന്ത്രി മണി പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാജ്കുമാറിന് ഒപ്പം ചേര്‍ന്ന് തട്ടിപ്പ് നടത്തി. ആരുടെ കാറില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. മരണത്തില്‍ പരാതി പറയുന്നവരാണ് തട്ടിപ്പിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പോലീസിനേയും മന്ത്രി വിമര്‍ശിച്ചു. പോലീസിന്റെ ചെയ്തികള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുന്നു. സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments