ടോക്കിയോ: കാഴ്ച നഷ്ടപ്പെട്ട ഭാര്യയ്ക്ക് പൂന്തോട്ടം ഒരുക്കി നല്കി ഒടുവില്‍ ജീവിതവിജയം നേടിയ ഭര്‍ത്താവാണ് സോഷ്യല്‍ മീഡിയയിലെ താരം. ഭാര്യയെ നിരാശയുടെ ലോകത്തുനിന്നും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ജപ്പാന് കാരനായ ഒരു കര്‍ഷകന്റെ കഥയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
തോഷിയൂഖിയെന്ന കര്‍ഷകനും അദ്ദേഹത്തിന്റെ ഭാര്യ യസൂകോയും തങ്ങളുടെ ഫാമില്‍ കൃഷിയും പശുവളര്‍ത്തലുമൊക്കെയായി കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെയാണ് ഒരുനാള്‍ യസൂകോയ്ക്ക് പ്രമേഹമുള്ളതായി കണ്ടെത്തുന്നത്. വര്‍ഷങ്ങള്‍ കടന്നുപോകും തോറും യസൂകോയുടെ അസുഖം പ്രശ്നമായി വളര്‍ന്നു. പതിയെ കാഴ്ച മങ്ങാന്‍ തുടങ്ങി. എന്നാല്‍ കാഴ്ച നഷ്ടപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായില്ല. ക്രമേണ യസൂകോയുടെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. അതോടെ യസൂകോ വീട്ടില്‍, മുറിയടച്ചിരിപ്പായി. ഭര്‍ത്താവിനോട് പോലും സംസാരമില്ല.
യസൂകോയെ എങ്ങനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന ആലോചനയിലായിരുന്നു പിന്നെ തോഷിയൂഖി. ഇതിനായി പല വഴികളും അന്വേഷിച്ചു. അങ്ങനെയിരിക്കെയാണ് വീടിന് സമീപം പുതിയൊരു പൂവ് വിരിഞ്ഞുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പിങ്ക് നിറത്തില്‍ വളരെ ഭംഗിയുള്ള ആ പൂവിന്റെ സുഗന്ധമായിരുന്നു തോഷിയൂഖിയില് ഏറെ കൗതുകമുണര്‍ത്തിയത്. ആ സുഗന്ധം തന്റെ ഭാര്യയുടെ നിരാശ നിറഞ്ഞ ജിവിതത്തിലേക്ക് പടര്‍ത്തുവാന്‍ അദ്ദേഹം തീരുമാനിച്ചു. വീടിന് ചുറ്റും, പറമ്പിലും, ഫാമിലുമെല്ലാം തോഷിയൂഖി പൂക്കൃഷി തുടങ്ങി. അടുത്ത വസന്തം മുതല്‍ വീടിന് ചുറ്റും പിങ്ക് പരവതാനി വിരിച്ച പോലെയായി. പൂക്കളുടെ ഗന്ധം തോഷിയൂഖി ചിന്തിച്ച പോലെ തന്നെ, ഭാര്യയെ ഉണര്‍ത്തി. അവര്‍ മുറി തുറന്ന് പുറത്തിറങ്ങി. നിരാശമറന്ന് ആ ജീവിതത്തിലേക്ക് സന്തോഷം കടന്നു വന്നു.
എന്നാല്‍ ഇന്ന് തോഷിയൂഖിയുടെ വലിയ ഉദ്യാനം കാണാന്‍ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇപ്പോള്‍ ഓരോ സീസണിലും ആറായിരം മുതല്‍ ഏഴായിരം ടൂറിസ്റ്റുകള്‍ വരെ അദ്ദേഹത്തിന്റെ ഫാമിലെത്താറുണ്ട്. സന്ദര്‍ശകരോട് സംസാരിക്കുന്നതാണ് യസൂകോയുടെ പുതിയ ഹോബി.
Post Your Comments