Latest NewsIndia

ഫ്‌ളാറ്റിന്റെ മതില്‍ ഇടിഞ്ഞുവീണ് 17 പേര്‍ മരിച്ച സംഭവം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

പൂണെ: പൂണെയില്‍ പാര്‍പ്പിട സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞ് വീണ് 17 പേര്‍ മരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.45-ഓടെയാണ് നിര്‍ര്‍മ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞ് വീണ് അപകടം ഉണ്ടായത്. അറുപത് അടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്തുള്ല കുടിലുകള്‍ക്ക് മുകളിലേയ്ക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും നാല് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബിഹാര്‍, ബംഗാള്‍ സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍പ്പെടവരെന്ന് പുണെ ജില്ലാ കളക്ടര്‍ നവല്‍ കിഷോര്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 127 മില്ലിമീറ്റര്‍ മഴയാണ് മുംബൈ നഗരത്തില്‍ മാത്രം രേഖപ്പെടുത്തിയത്. സയേണ്‍, ലോവര്‍, പരേല്‍ തുടങ്ങിയ താഴ്ന്ന മേഖലകളില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഉള്‍പ്പടെ ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button