Latest NewsIndia

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ വന്‍ ഇടിവ്; മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നിക്ഷേപം കുറഞ്ഞു

6757 കോടി രൂപയുടെ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സൂറിച്ച്‌: ഇന്ത്യയിലെ കോടീശ്വരന്മാരുടെയും വന്‍കിട കമ്പനികളുടെയും സ്വിസ് ബാങ്ക് നിഷേപം വന്‍തോതില്‍ കുറഞ്ഞതായി സ്വിസ് നാഷണല്‍ ബാങ്കിന്റെ ഡാറ്റാ റിപ്പോര്‍ട്ട്. 2018ലെ കണക്കുകള്‍ പ്രകാരം ആറ് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 6757 കോടി രൂപയുടെ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രണ്ട് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിക്ഷേപ നിരക്കാണിത്. 1995-ല്‍ 723 മില്ല്യണ്‍ സ്വിസ് ഫ്രാങ്കിന്റെ കുറവായിരുന്നു രേഖപ്പെടുത്തിയത്.

ഇപ്പോള്‍ ഔദ്യോഗികമായി ബാങ്കില്‍ നിയമാനുസൃതമായി പണം നിക്ഷേപിച്ചവരുടെ വിവരമാണ് പുറത്ത് വിട്ടത്. വിദേശികളുടെ സ്വിസ് നിക്ഷേപത്തിലും നാല് ശതമാനം കുറവാണ് വന്നിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച്‌ 99 ലക്ഷം കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സൂറിച്ച്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2006ലാണ് ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ ഏറ്റവും അധികം വര്‍ധനയുണ്ടായത്.

23000 കോടി രൂപയാണ് അന്ന് ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ മൂന്ന് തവണയാണ് നിക്ഷേപം കൂടിയത്. 2011-ല്‍ 12 ശതമാനവും 2013-ല്‍ 43 ശതമാനവും 2017-ല്‍ 50 ശതമാനം നിക്ഷേപമാണ് ഉണ്ടായത്.ഇതിനു പുറമെ പാക്കിസ്ഥാന്‍ പൗരന്മാരുടെയും സ്വിസ് ബാങ്ക് നിക്ഷേപം 33 ശതമാനം കുറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. 5300 കോടി രൂപയുടെ (ഇന്ത്യ) കുറവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള ഇന്ത്യന്‍ നിക്ഷേപങ്ങളെക്കാളും കുറവാണ്.

2017-ല്‍ 20 ശതമാനത്തിന്റെ കുറവും 2016-ല്‍ 6 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തി. എന്നാല്‍ 2015നും മുന്‍പ് 16 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018ല്‍ ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച്‌ വിവരങ്ങള്‍ കൈമാറമെന്ന് ഇന്ത്യയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ ധാരണയിലെത്തിയിരുന്നു. കള്ളപ്പണ നിക്ഷേപം കണ്ടെത്താനായിരുന്നു ഈ ധാരണ നിലവില്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button